ഇരുള്പ്പരക്കുമെന്‍ മനസ്സിലേക്ക്സ്വാന്തനംയി നീയണയുമോ???
...കാത്തിരിപ്പിന്‍ മുഷിഞ്ഞ ചിന്തകള്‍...
കഴുകിയെറിഞ്ഞു നിന്നോര്‍മകള്‍...
കണ്ണാടി കൂട് പോലെന്‍ ചിത്തം...
തകരുമ്പോഴും...കാത്തിരുന്നു നിന്നെ ഞാന്‍..
ഒരായുഷ്ക്കാലം മുഴുവന്‍...
സ്വാന്തനമായി നീ വരാഞ്ഞതെന്തേ...
ഒരു കുളിര്‍ മഴ പോലെ..
നീണ്ടു പോകുന്നേന്‍ കാത്തിരിപ്പ്...
അറിയുന്നില്ലേ..നീ എന്‍ മനം???
എനിക്ക് തിരയണം..ആത്മാവേന്നതുണ്ടോ??
അതോ അതൊരു മിഥ്യയോ??
കാത്തിരിക്കുവാന്‍ വയ്യിനിയും...
കാത്തിരിക്കും നാമോരുവരും..
നിന്‍ വരവിനായി...
ഒരു സുഖമുള്ള നിദ്രയിലേക്ക്..
കൂട്ടിക്കൊണ്ടു പോകുവാന്‍...
നിനക്കെന്തേ കറുപ്പ് നിറം???
നീയല്ലേ ജീവിതം വേരുതവരുടെ പ്രത്യാശ...
കാകുന്നു നാമോരുവരും ഇവനായി..
മരണം..എന്നെതുമെന്‍ ചാരെ...
|

വിശ്വാസം...അതല്ലേ എല്ലാം...അതിന്റെ പിന്നബുറങ്ങളിലൂടെ.....
നമുക്കെല്ലാം കാണാന്‍ സാധിച്ചത് ഇത്ര മാത്രം..കത്തെഴുതി വച്ചിട്ട് പോകുന്ന മകള്‍...അമ്മ അത് കാണുന്നു...എന്നിട്ട് കരയുന്നു..അപ്പോള്‍ അച്ഛന്‍ വരുന്നു..ആ കത്ത് വായിക്കുന്നു..അപ്പോള്‍ ടയലോഗ് കേള്‍ക്കാം..ഫ്ലാഷ് ബാക്കും കാണിക്കുന്നുണ്ട്..അച്ഛന്‍ മകളെ എടുത്തു പോക്കുന്നതൊക്കെ.."അമ്മു,എന്റെ ജീവനല്ലേ മോളെ നീ..നീ ഇത്രയും വലിയ കുട്ടിയായത് അച്ഛനരിഞ്ഞില്ലാ...ഇന്ന് നീ തകര്‍ത്തത് എന്റെ ഹൃദയം മാത്രമല്ല മോളെ...വിശ്വാസവുമാണ്..."...അതെ സമയം തന്നെ അമ്മു ബസ്സില്‍ ഇരുന്നു ഒരമ്മ ഒരു കുട്ടിയെ കളിപ്പിക്കുന്നത് കാണുന്നു...അമ്മുവിന്‍ടെ മനസ്സ് മാറുന്നു..അമ്മു കണ്ണീരൊഴുക്കി കൊണ്ട് തിരിച്ചു വരുന്നു ...ചുരുട്ടി പിടിച്ച കയ്യുമായി അച്ഛന്‍..ഒരടി വീഴുമെന്നു പ്രതീക്ഷിച്ച നമ്മളെയൊക്കെ ഇളിഭ്യരാക്കി കൊണ്ട് അമ്മു അച്ഛനെ ഓടി പോയി കെട്ടി പിടിക്കുന്നു...അച്ഛന്‍ മകളെ തല്ലുന്നില്ല..ഒരു പാവം പയ്യന്‍ വാച്ചില്‍ സമയം നോക്കിയിട്ട് നിരാശനായി നടന്നു പോകുന്നത് കാണിക്കുന്നു..അപ്പോള്‍ വീണ്ടും ടയലോഗ് "വിശ്വാസം..അതല്ലേ എല്ലാം"...അതെ വിശ്വാസം അതാണ് എല്ലാം....
അമ്മു ആ പയ്യനെ ശെരിക്കും പറ്റിക്കുകയല്ലേ ചെയ്തത്...അവന്റെ കൂടെ എത്ര പടത്തിനു പോയി കാണും..എത്രയോ പ്രാവശ്യം ഇരുട്ടിന്റെ മറവില്‍ എന്തൊക്കെ സംഭവിച്ചു കാണും..കോളേജില്‍ നിന്നും പിക്നിക് ഒക്കെ പോയപ്പോള്‍ എത്ര പ്രാവശ്യം അവര്‍ ഒരു പുതപ്പു പങ്കിട്ടുണ്ടാകും(തെറ്റിദ്ധരിക്കേണ്ട...ബസ്സില്‍ വച്ച്)..അവന്‍ അമ്മുവിനെ ശല്യപ്പെടുത്തിയ എത്ര ആണുങ്ങളുമായി ഉടക്കിയിട്ടുണ്ടാകും...എത്ര പ്രാവശ്യം അവള്‍ക്കു വേണ്ടി റീ-ചാര്‍ജു ചെയ്തിട്ടുണ്ടാകും...എത്ര ഐസ് ക്രീം വാങ്ങി കൊടുത്തിട്ടുണ്ടാകും..അല്ലെ???അവനു ഇതില്‍ കിട്ടിയത് എന്ത്??അവന്‍ വീട്ടുകാരെ പോലും ഓര്‍ക്കാതെ അവള്‍ടെ കൂടെ പോകാന്‍ വേണ്ടി തീരുമാനിച്ചു..അവനുമില്ലേ കുടുംബം???ആഹ!!അതൊക്കെ പോകട്ടു...
ഇനിയല്ലേ വരുന്നത്...അമ്മുവിനെ അവളുടെ അപ്പന്‍ ഏതെങ്കിലും ഒരു എന്ജിനീയരെ കൊണ്ടോ ഡോക്ടറെ കൊണ്ടോ കെട്ടിക്കുന്നു...അവന്‍ ചിലപ്പോള്‍ പാവം ആകാം....അവനെ അമ്മു വീണ്ടും പറ്റിക്കുകയല്ലേ...ഒന്നോര്‍ത്തു നോക്കിക്കേ...അമ്മുവിനെ ആദ്യം സ്നേഹിച്ച പയ്യന്‍ അമ്മു ഒരമ്മയായ ദിവസം വന്നു പറയുന്നു..."കുഞ്ഞു എന്നെ പോലാണല്ലോ ഇരിക്കുന്നത്" എന്ന്...അപ്പോള്‍ അമ്മുവിന്‍റെ ഭര്‍ത്താവിന്റെ അവസ്ഥയോ???
അതെ...ഇവിടെ ആണുങ്ങളെ എല്ലാവരും ചതിക്കുകയാണ്...ഇതൊന്നും ചോതിക്കാനും പറയാനും ആരുമില്ലേ ഇവിടെ...???മറ്റുള്ളവന്റെ എച്ചിലും തിന്നു അമ്മുവിന്‍റെ ഭര്‍ത്താവും....
(ചതിക്കപ്പെട്ട എന്റെ എല്ലാ സുഹൃത്തുക്കള്‍ക്ക് വേണ്ടി......)
|
നല്ലൊരു ആക്ഷന്‍ സിനിമ കാണണമെന്ന് കരുതിയിരുന്നപ്പോഴാണ് തിയെട്ടറിലൂടെ അല്ലെങ്കിലും താരങ്ങള്‍ എല്ലാം അഭിനയിച്ച 20-20 യുടെ രണ്ടാം ഭാഗം പോലെ തിലകന്‍-അമ്മ-അഴീക്കോട് വിവാദവും മാക്ട-ഫെഫ്ക വിവാദവും എല്ലാം അവതരിപ്പിചു "സിനിമകള്‍"വന്നത് .ആ സിനിമകള്‍ എല്ലാം പെട്ടിയിലേക്ക് തിരിച്ചു കയറുന്ന സമയം ആയപ്പോള്‍ അടുത്ത സിനിമയുടെ പൂജ ഇന്നലെ നടന്നു.അറിഞ്ഞില്ലേ?ഇന്ന് പത്രങ്ങളുടെ എല്ലാം മുന്‍് പേജില്‍ തന്നെ ഉണ്ടായിരുന്നു.കഥ ഇതാണ്..
ഒരു മെയ് മാസത്തിലെ തിന്ഗല്‍്..കുട്ടിക്കാനത്തെ ഒരു ഗ്രാമം ..അവിടെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു.പ്രശസ്ത നടനായ ശ്രീനിവാസന്‍ നായകനായി പ്രേമ് ലാലിന്റെ സംവിധാനത്തില്‍
അഭിനയിക്കുന്ന "ആത്മകഥയുടെ" ലൊക്കേഷന്‍.അവിടെ ഒരു കാറില്‍ സ്ഫോടനം നടക്കുന്നു.രാത്രിയില്‍ ഇടി വെട്ടിയതാനെന്നെ കരുതിയുള്ളു എന്ന് അണിയറപ്രവര്‍ത്തകര്‍.കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാക്ട അംഗങ്ങളെയും കൂടി പങ്കെടുപ്പിക്കണമെന്നു പറഞ്ഞു ഫെഫ്ക അംഗങ്ങളായ ഈ ചിത്രത്തിന്റെ പ്രവര്‍ത്തകരെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചിരുന്നു അത്രേ.അത് കൊണ്ട് ഫെഫ്കയുടെ സംശയം മാക്ടയെ ആണ്..അവര്‍ ഫെഫ്കയ്ക്കും നിര്‍മാതാക്കളുടെ അസോസിയേഷനും പരാതി നല്‍ക്കി...സോറി ...കഥയുടെ ഇത്രയും ഭാഗങ്ങളെ പുറത്തു വന്നിട്ടുള്ളു...ബാക്കി വിവരങ്ങള്‍ വരും ദിവസങ്ങളില്‍ എല്ലാ പത്രങ്ങളിലും വായിക്കാം..രോമാഞ്ചം കൊള്ളാം എന്നൊക്കെ പ്രതീക്ഷിക്കുന്നു..സുരേഷ് ഗോപി തോക്കെടുക്കുന്നത് കുറച്ചു ദിവസത്തേക്ക് നിര്‍ത്തി(പാവം 50 വയസ്സായില്ലേ) ജനപ്രീയ നായകന്‍ തറ തമാശകളുമായി എല്ലാരുടെയും ക്ഷമ പരിശോധിക്കുന്നു.ഒരു മലയാളആക്ഷന്‍ പടം കാണാനുള്ള അവസരം നമുക്കെല്ലാം നഷ്ടപ്പെട്ട് പോയത് പോലെ.
എന്നാലെന്താ..പ്രതീക്ഷകളോടെ സംവിധായകരും താരങ്ങളും എല്ലാം തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് സാങ്കേതിക തികവോടെ ആക്ഷന്‍ പടങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നു...നമുക്കിനിയും പ്രതീക്ഷിക്കാം നല്ല മസാല ചിത്രങ്ങള്‍..പ്രതീക്ഷയോടെ.....
|
പാര്‍ട്ടിയും മതങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പുരാതന കാലം മുതലുല്ലതാണോ എന്ന് സംശയിക്കും നമ്മള്‍ പലപ്പോഴും പത്രങ്ങള്‍ വായിക്കുമ്പോള്‍...പാര്‍ട്ടിക്ക് പള്ളിയും പട്ടക്കാരും ഒന്നും വേണ്ട എന്ന് തോന്നും പല സഖാക്കളുടെ (വിവര) കേടുകള്‍ കേള്‍ക്കുമ്പോള്‍..പാര്‍ട്ടി അനുഭാവികള്‍ (സഖാക്കള്‍) ആരാധാലയങ്ങള്‍ഒന്നും പോകരുടത്രേ..എന്റെ കാരാട്ട് സഖാവേ..ഇത് ഇന്ത്യയയാണു...പോളണ്ട് അല്ലാ..പലപ്പോഴും ഇതൊരു ജനാധിപത്യ രാജ്യം ആണെന്ന് സഖാക്കളും പാര്‍ട്ടി പത്രവും മറന്നു പോകാറുണ്ടെന്ന് തോന്നും അവരുടെ വാച്ചകകസര്തുക്കള്‍ കേള്‍ക്കുമ്പോള്‍...രഹസ്യ മാധ്യമ സിന്ടിക്കേട്ടിലുല്ല പത്രങ്ങളില്‍ അതൊക്കെ എഴുതി വരുമ്പോള്‍ കിട്ടുന്ന പ്രശസ്തി ആയിരിക്കാം അവരെ കൊണ്ടിതെല്ലാം പറയിപ്പിക്കുന്നത്....
വോട്ടിനു വേണ്ടി ആരുടെ വേണമെങ്കിലും പിന്നാലെ പോകുന്ന പാര്‍ടിക്ക് എന്ത് പറ്റി???കോടതി വിധികളെ ബഹുമാനിക്കുന്നില്ല എന്നത് പോട്ട് (സോറി ..ഈ അടുതൊന്നു ബഹുമാനിച്ചു...ലാത്...ആ..അത് തന്നെ..ലാവലിന്‍)..അനുകൂലമായ വിധികള്‍ വരുമ്പോള്‍ മാത്രംഇവരൊക്കെ കോടതിയെ ബഹുമാനിക്കുകയുല്ലോ??എത്ര വലിയ പാര്‍ടി ആണേലും നമ്മുടെ നാട്ടില്‍ എല്ലാ പൌരന്മാര്‍ക്കും അവരുടെതായ മതം പിന്തുടരാനുള്ള അവകാശം ഭരണഘടനാ നല്‍കുന്നുണ്ടല്ലോ.....പിന്നെ പാര്‍ട്ടി ആദര്‍ശങ്ങള്‍..ആഹ...ബക്കെറ്റ് പിരിവു മാത്രമേ പാര്‍ട്ടി അനുവധിക്കുകയുല്ലോ???
ഈ പറയുന്ന മതങ്ങള്‍ എന്ന് പറഞ്ഞാല്‍ സഖാവേ ശരിക്കും എന്താണ്...ആ മതങ്ങളില്‍ ഉള്ളവര്‍ എന്തൊക്കെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ ഉയര്തിപ്പിടിക്കണം പറഞ്ഞു തരുന്നത്..അത് തന്നെ അല്ലെ സഖാക്കളെ...നിങ്ങള്‍ പാര്‍ട്ടി അനുഭാവികള്‍ക്കും പറഞ്ഞു കൊടുക്കുന്നത്...????ഈ രണ്ടിലും ഉള്ളവര്‍ ചിലപ്പോള്‍ അമിതാവേശത്തില്‍ പലതും ചെയ്തു പോകുന്നു(ഹേ...ഒന്നുമില്ലന്നെ..വല്ലപ്പോഴും കുറച്ചു ബോംബേറും..കൊലപാതകങ്ങളും ഒക്കെ..തൃശൂര്‍ പൂരം വര്‍ഷത്തില്‍ ഒരിക്കലാനെലും ഈ വെടിക്കെട്ട് പലപ്പോഴും നടത്തിയാലല്ലേ ഒരന്തസുല്ല്..അല്ലെ സഖാവേ)..പാര്‍ട്ടിയും മതങ്ങളും ഒരു പോലെ തന്നെ ആണ് സഖാവേ...രണ്ടിനും മനുഷ്യനെ നശിപ്പികാനും രക്ഷികാനും കഴിവുണ്ട്...
നമ്മള്‍ ദിവസവും കേള്‍ക്കുന്നതല്ലേ പള്ളീലച്ചന്മാരുടെയും..കള്ളസന്യാസിമാരുടെയുമൊക്കെ ലീലാവിലാസങ്ങള്‍....ഇപ്പോള്‍...പാര്‍ട്ടി നേതാക്കളുടെയും..എന്റമ്മോ...ഇനി എന്തൊക്കെയാണോ കേള്‍ക്കാന്‍ ഇരിക്കുന്നത്...കണ്ടറിയാം ....പാവം നമ്മള്‍....അല്ലെ???
|

ഹോ !! എന്തൊക്കെയായിരുന്നു കഴിഞ്ഞ ഐ.പി.എല്‍ ഇന്റെ സമയത്ത്???"ഫേക് ഐ.പി.എല്‍ പ്ലെയര്‍ "എന്നാ പേരില്‍ ഒരു മഹാന്‍ ജന്മം എടുക്കുന്നു....ക്രിക്കറ്റിനെ നന്നാക്കിയേ അടങ്ങു എന്നാ ഭാവം..എന്തൊക്കെയായിരുന്നു അന്ന്??പത്രങ്ങളും ടി.വി ചാനലുകളും എല്ലാം ടിയാനെ കണ്ടെതിയേ തീരു എന്നാ നിലയില്‍ അവരുടെ വക കുത്തിത്തിരിപ്പുകള്‍്...കൊല്‍ക്കട്ട നയിറ്റ് റൈടേര്‍സ് എന്ന ഷാരൂഖ് ഖാന്റെ പാവം ടീമില്‍ ഉള്ള തൊഴ്ത്തില്കുതെല്ലാം ബ്ലോഗിലൂടെ വരുക എന്ന് വച്ചാല്‍ എങ്ങനെയാ??എല്ലാരും പണി പതിനെട്ടും നോക്കി...പക്ഷെ എന്ത് ഉപയോഗം ??ആകാശ് ചോപ്രയെ പോലുള്ള ചിലര്‍ക്ക് തൊഴില് പോയതും മിച്ചം ............
കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു അണ്ണന്റെ പുസ്തകം "the game changers" എന്നാ പേരില്‍...അണ്ണന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാണെന്ന് ചോദിചാല്.... ഇപ്പോള്‍ അങ്ങേരു പുതിയ തരംഗം ആയ ട്വിട്ടെരിലാണ്....ഈ വര്‍ഷത്തെ ഐ.പി.എലില്‍ അങ്ങേരുടെ ബ്ലോഗിലുല്ലതിനെക്കാലും വിവാദങ്ങള്‍ ഉള്ളത് കൊണ്ടു ടിയാന്‍ എഴുതി നിര്‍ത്തി എന്ന് തോന്നുന്നു...March 15 നായിരുന്നു അങ്ങേരുടെ അവസാനത്തെ പോസ്റ്റിങ്ങ് .....ഹൂ!അസൂയ തോന്നുകയ...എന്തെങ്ങിലും വിവാദങ്ങള്‍ എനിക്കും കിട്ടിയിരുന്നേല്‍ എന്ന്...നാല് ചക്രം ഉണ്ടാകാമായിരുന്നു...വെറുതെയല്ല ഓരോ ദിവസവും ഓരോ വിവാദം ഉണ്ടാകുന്നത്...അതെ...വിവാദങ്ങള്‍ ഉണ്ടാവുകയല്ല...ഉണ്ടാക്കപെടുകയാണ്...ആര്‍ക്കൊക്കെയോ വേണ്ടി ..അത് വായിക്കുവാന്‍ നമ്മളെ പോലുള്ള ചിലരും.....:-)
|

ഇപ്പോഴത്തെ കേരളത്തിലെ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ നമ്മുടെ മുന്നില്‍ വരൂ ..അത് ശശി തരൂര്‍ അല്ല,അച്ചുമാമന്‍ അല്ല ,അഴീക്കൊടല്ല....ഒരു കൊച്ചു പയ്യന്‍ ആണ്...അവന്റെ പേരാണ് മാസ്റ്റര്‍ ടിന്റുമോന്‍....ടിന്റുമോന്‍ ഫലിതങ്ങള്‍ എസ.എം.എസ ആയി കിട്ടാത്ത ഒരു ദിവസം പോലും ഒരു ശരാശരി മലയാളിയുടെ ജിവിതത്തില്‍ ഇല്ല...ടിന്റുമോന്‍ ഇന്നൊരു തരംഗം ആണ്..സുപര്‍താരങ്ങള്ക്ക് പോലുമില്ലാത്ത ഒരു ജനസമ്മിതി ആണ് ഇന്ന് ടിന്റുമോന്....
ടിന്റുമോന്‍എല്ലാര്‍ക്കും ഇഷ്ടമാണ്...എന്തുകൊണ്ടാണെന്ന് അറിയില്ല...ചിലപ്പോള്‍ നമ്മുടെ ഉള്ളിലെലാം ഒരു ടിന്റുമോന്‍ ഉള്ളതുകൊണ്ടായിരിക്കും...കൊച്ചു കുട്ടികളെയും,മുതിര്‍ന്നവരെയും ടിന്റുമോന്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും...പഴയ സര്‍ദാര്‍ജി തമാശകള്‍ പൊടി തട്ടി പലപ്പോഴും ടിന്റുമോന്റെ പേര് ചേര്‍ത്ത് പലരും താങ്ങുനുന്ടെങ്ങിലും...നമ്മളില്‍ പലരും അതെല്ലാം എസ.എം.എസ ആയി കൂടുകാര്‍ക്കെല്ലാം അയക്കുന്നു.....പല കുസൃതികളായ കൂട്ടുകാര്‍ക്കും നമ്മള്‍ പലപ്പോഴും ടിന്റുമോന്റെ പേര് നല്‍കുന്നു....ഒന്നുമില്ലെങ്ങിലും കേരളത്തിലേക്ക് ഒരു ഐ.പി.എല്‍ ടീം വന്നപ്പോള്‍ ഉണ്ടായ പുകിലുകല്‍ക്കിടയിലും...വിലകയടം കൊണ്ട് പൊറുതി മുട്ടുന്ന മലയാളികളെ ചിരിപ്പികാന്‍ ടിന്റുമോന് കഴിയുന്നുണ്ടെന്ന് നിസംശയം പറയാം....
കോമഡി പടമാണെന്ന് പറഞ്ഞിറങ്ങുന്ന സിനിമകള്‍ പലതും നമ്മളെ കരയിപ്പിക്കുന്ന ഈ സന്ദര്‍ഭങ്ങളിലും ടിന്റുമോന്‍ നമുക്കൊക്കെ ഒരു ആശ്വാസം തന്നെ..:-)...മലയാളികളുടെ ഒരു വിധി നോക്കണേ...പ്രമുഖരായ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കലാകാരന്മാര്‍ ഉണ്ടായിരുന്ന നാടിനു സംഭവിച്ച ഒരു അപചയം....ടിന്റുമോന്‍ ഇന്ന് ഇന്റെര്‍നെറ്റിലും ഒരു ഹീറോ തന്നെ ആണ്...ടിന്റുമോന്റെ പേരില്‍ ഉള്ള ഇ സൈറ്റ് നോക്കിയാല്‍ അറിയാം...www.tintumon.com....ഈ സൈറ്റില്‍ വരുന്ന പ്രതികരണങ്ങള്‍ മതി ടിന്റുമോന്റെ ജനസമ്മിതി അറിയാന്‍...
അതുകൊണ്ട് ടിന്റുമോന്‍ ഫലിതങ്ങള്‍ എസ.എം.എസ അയയ്ക്കു....മറ്റുള്ളവരെ സന്തോഷിപ്പിക്..ഒന്നുമില്ലേലും പുതിയ സിനിമ റിലീസുകള്‍ ഇല്ലാത്ത സമയം അല്ലെ??ഇതൊക്കെ തന്നെ ഒരു ആശ്വാസം...അല്ലെ???
|
മരണം ഒരു രംഗബോധം ഇല്ലാത്ത കോമാളിയാണെന്നു എഴുതിയിരിക്കുന്നതെവിടെയോ വായിച്ചു..മരണം ജീവിതമെന്ന അരങ്ങില്‍ ആടുന്ന നമുക്കെല്ലാം അവസാനത്തെ മണി മുഴക്കുന്നു ...മരണങ്ങള്‍ എന്നും വിഷമം നല്‍കുന്നവയാണ്.. നമ്മുടെ പ്രിയപ്പെട്ടവരുടെ മരണങ്ങള്‍ നമ്മില്‍ ഒരു തുള്ളി കണ്ണീര്‍ എങ്കിലും പൊഴിയിക്കുന്നു....പക്ഷെ എന്റെ സംശയം നാമിന്നു മരണങ്ങള്‍ ആഘോഷിക്കുന്നുവോ എന്നാണു... സമീപ കാലത്ത് നടന്ന പല പ്രശസ്തരുടെ മരണങ്ങളും അത് നമ്മിലുണ്ടാക്കിയ ചലനങ്ങളും അതാണ് സൂചിപ്പിക്കുന്നത്...
മൈക്കില്‍ ജാക്സണ്‍ മുതല്‍ തുടങ്ങാം...പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും ബാലപീഡനം,അതിരുവിട്ട ബന്ധങ്ങള്‍,സ്വന്തം പുത്രനെ അപകടകരമാം വിധം ജനാലയിലൂടെ പുറംലോകത്തെ കാണിച്ച സംഭവം ...ഇതെല്ലാം ആ മനുഷനെ നമ്മുടെ എല്ലാം മനസ്സില്‍ നിന്നും അകറ്റി...ആരാധകരില്‍ ഒരു നല്ല ശതമാനം ആളുകള്‍ ഉപേക്ഷിച്ചു മയക്കുമരുന്നിനു അടിമപ്പെട്ടു അവസാനം ആ ജീവന്‍ പൊലിഞ്ഞത് നമുക്കെല്ലാം അറിയാം...എന്തെല്ലാം ദുരൂഹതകള്‍ ആ മരണം ഉണ്ടാക്കി എന്നതിലും അത് മാധ്യമങ്ങള്‍ നമ്മില്‍ എത്തിച്ച രീതി നമ്മില്‍ ഒരു കുറ്റാന്വേഷണ കഥ വായിക്കുന്ന അനുഭവം ഉളവാക്കി...അങ്ങനെ ജീവിടത്തിലെ പാകപ്പിഴകള്‍ കാരണം അനഭിമതനായി വില്ലിന്‍ പരിവേഷം ലഭിച്ച ആ മനുഷ്യന്റെ ജീവിതം മരണത്തിനു ശേഷം കീറി മുറിക്കപ്പെട്ടു...ചിലര്‍ അദ്ധേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു ഒരു പടി കൂടി മുന്നോട്ട് പോയി ..ആരാധകര്‍ വീണ്ടും മരണത്തിനു ശേഷം ആ മനുഷ്യനെ ഓര്‍ത്തു കണ്ണീരൊഴുക്കി.. ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത ദയ അങ്ങനെ അദ്ദേഹത്തിന് ലഭിച്ചു..പക്ഷെ നാം അദ്ധേഹത്തിന്റെ മരണത്തെ നിറം പിടിച്ച കഥകലോരുക്കി ആഘോഷിച്ചു എന്ന് പറയുന്നതല്ലേ സത്യം??
അതുപോലെ തന്നെ ആണ് മലയാളത്തിലെ സിനിമയിലെ ലോഹിതദാസിന്റെ മരണവും..ജീവിച്ചിരുന്നപ്പോള്‍ പല നടിമാരുടെ പേരിനോട് ചേര്‍ത്ത് കഥകള്‍ ചമഞ്ഞ മാധ്യമങ്ങള്‍ മരണശേഷം മഹാനാക്കി...സചിത്ര ലേഘന പരമ്പരകള്‍ ആരംഭിച്ചു ജീവിതം വീണ്ടും കീറി മുറിച്ചു...നമ്മളെല്ലാം അതൊക്കെ വായിച്ചു കണ്ണീരൊഴുക്കി...ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത സഹതാപം അങ്ങനെ കൊടുത്തു...
ഇതെല്ലാം കാണുമ്പോള്‍ എനിക്ക് തോന്നുന്നു നമ്മള്‍ മരണങ്ങള്‍ ആഘോഷിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു എന്ന്...മരണങ്ങള്‍ ചിലരുടെ എല്ലാം ജീവിതത്തിലെ ദുഷിച്ച ഭാഗങ്ങള്‍ കഴുകി കളയുന്നുവോ?മരിച്ചവരോടെന്തിനു വിരോധം..അല്ലെ??പക്ഷെ നാം മരണങ്ങളെയും കച്ചവടവത്കരിക്കാന്‍ പഠിച്ചിരിക്കുന്നു..അല്ലെ???
സഹതാപതരംഗത്തില്‍ ഒരു മരണത്തെ മെഗാ സീരിയലിന്റെയോ റിയാലിറ്റി ശോയുടെയൊക്കെ നിലവാരത്തിലേക്ക് എത്തിച്ചിരിക്കുന്നു...ജീവിച്ചിരിക്കുന്ന സമയത്ത് ലഭിക്കാത്ത ശാന്തി മരിച്ചതിനു ശേഷം അവര്‍ക്കെന്തിനു നല്‍കണം..ആത്മാവിലോക്കെ ഉള്ള ഭയം കാരണമോ?അവര്‍ അതൊക്കെ കണ്ടു കന്നീരോഴുക്കുന്നുണ്ടാവും ഏതെങ്കിലും ലോകത്തിരുന്നു....
അതെ...മരണങ്ങള്‍ ആഘോഷിക്കപ്പെടുന്നു...അത് എന്നും തുടര്‍ന്ന് കൊണ്ടിരിക്കും....
|
കഥകളും കഥാപാത്രങ്ങളും ദിനം തോറും മാറി കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് എന്ന് പറഞ്ഞാല്‍ ഒരു അതിശയോക്തി ആകില്ല.കണ്‍ മുന്‍പില്‍ എന്തെല്ലാം സംഭവിക്കുന്നു...അപകടങ്ങള്‍ ഉണ്ടായാല്‍ അതില്‍ പെട്ടവരെ സഹായിക്കുന്നതിനു പകരം മൊബൈലില്‍ പടങ്ങള്‍ എടുക്കുന്നവര്‍ ,പ്രശസ്തരുടെ ജീവിതത്തിലേക്ക് ക്യാമറ കണ്ണുകള്‍ തിരിച്ചു വച്ച് വായനക്കാരെയും കാഴ്ച്ചക്കാരെയും കൂട്ടുന്ന മാധ്യമങ്ങള്‍ ...എല്ലാം കലികാലം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ വിഘടന വാദവും ഭീകരാക്രമണ ഭീഷണിയുമായി ഒരു കൂട്ടം ആളുകള്‍ ..ജീവിക്കാനുള്ള എല്ലാ സാഹചര്യവും നഷ്ടപെട്ട വന്യമൃഗങ്ങളുടെ അവസ്ഥയാണ് നമുക്കിന്നു..
പ്രതികരണശേഷി നഷ്ടപ്പെട്ടവര്‍ ആണ് ഇന്ന് പൊതുസമൂഹം എന്ന് എല്ലാവരും വിലപിക്കുന്നു...പക്ഷെ ഇതിലൊക്കെ എന്തെങ്ങിലും കാര്യങ്ങള്‍ ഉണ്ടോ??ഇല്ല എന്ന് തന്നെ ആണ് എന്റെ മറുപടി...ലോകം അതിന്റെ വഴിക്ക് പോകുന്നു നമുക്ക് നമ്മുടെ വഴിക്കും പോകാം..അല്ലെ???നമുക്കും ജീവിക്കണ്ടേ??എന്തായാലും എങ്ങനെ ഒക്കെ ജീവിക്കണം എന്ന് പറഞ്ഞു തരുന്ന ധാരാളം ബ്ലോഗുകള്‍ നമുക്കുണ്ട്..അതിന്റെ ഇടയ്ക്കു ഒന്നും കൂടി എന്തിനാ അല്ലെ??പുരാണങ്ങളിലെ പല രഹസ്യങ്ങളും തുരന്നെഴുതുന്നവരും എല്ലാം കൂടി ആകെമൊത്തം ഒരു ബഹളം...അപ്പോള്‍ എന്തിനാണ് ഈ ബഹളങ്ങള്‍ക്കിടയില്‍ എന്റെ ഒരു ബ്ലോഗ് എന്ന് ...ചുമ്മാതെ ഇരിക്കട്ട് എന്റെ വക ഒന്നും...എന്നും കാണുന്നതിലും കേള്‍ക്കുന്നതിലും എന്നെ ആകര്‍ഷിച്ച ചില സംഭവങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നു...ചുമ്മാ ഒരു രസത്തിനു ...രസം ...അതല്ലേ ഇപ്പോള്‍ എല്ലാം???
|