•9:54 PM
അങ്ങനെ നമ്മുടെ സുധീഷന് രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ ഒരാഗ്രഹം...ഒരു സാംസ്കാരിക നായകന്‍ ആകണമെന്ന്..ഇപ്പോള്‍ പ്രശസ്തന്‍ ആകാന്‍ ഇതേ ഒരു വഴി ഉള്ളു...ദിവസവും എന്ത് മാത്രം വാര്‍ത്തകള്‍ ആണ് പത്രത്തിലൊക്കെ വരുന്നത് സാംസ്കാരിക നായകന്മാരുടെതായി..അവരൊക്കെ വലിയ വലിയ പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ടെന്ന് പലരും പറഞ്ഞു..കഞ്ഞികുഴിക്കാരന്‍ ഗോപാലന്‍ ഒക്കെ ഇവരുടെ ഒക്കെ പുസ്തകങ്ങള്‍ വായിക്കുമെന്ന് പറഞ്ഞു വീമ്ബടിച്ചു നടക്കുനുണ്ട്..നമുക്കല്ലേ അറിയൂ..അവനൊക്കെ കൊച്ചു പുസ്തകങ്ങള്‍ അല്ലാതെ മറ്റൊന്നും വായിക്കില്ലെന്നു...... ഓ...കഴിഞ്ഞ ദിവസം നമ്മുടെ മാഷ് ടി.വി.യില്‍ എന്തൊക്കെ ആയിരുന്നു...സൂപ്പര്‍ സ്ടാറുകള്‍്ക്കു നേരെ ഉള്ള ഗര്‍ജനം....ഹോ! കോരി തരിച്ചു പോയി..അവന്മാരൊക്കെ വിഗ്ഗ് വച്ചൊക്കെ ആണ് അഭിനയിക്കുന്നതെന്നുള്ള കാര്യങ്ങള്‍ നമ്മുടെ മാഷ് എന്ത് കിടിലന്‍ ആയിട്ടാണ് ജനസമൂഹത്തില്‍ പറഞ്ഞത്...പുള്ളിക്കാരന് വേണ്ടി ഒരു ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയാലോ എന്നാലോചിച്ചത..പക്ഷെ അപ്പോഴാ ഓര്‍ത്തത്...മാഷിനു അതൊന്നും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആണെന്ന്...അദ്ധേഹം അതിനൊക്കെ എതിരാനല്ലോ...ഫാന്‍സുകളെ എല്ലാം കൂട്ടത്തോടെ കത്തിക്കണം എന്ന് പറഞ്ഞല്ലേ നടക്കുന്നത്..
പക്ഷെ അധ്ധേഹത്തെ പോലെ ആകണം...അതിനെന്തു ചെയ്യണം എന്ന് സുധീശന്‍ തല പുകഞ്ഞാലോചിച്ചു...യുറേക്ക!!അന്ന് ഇതും പറഞ്ഞു കൊണ്ട് നഗ്നനായി വഴിയില്‍ കൂടി ഓടിയ മഹാന് പോലുമില്ലാത്ത സന്തോഷം സുധീഷന് ഉണ്ടായി...പുന്നെല്ലു കണ്ട എലിയെ പോലെ ഒരു ആക്രാന്ത ചിരി ആ മുഖത്ത് പ്രകടമായി...ആദ്യം ഈ പേരൊന്നു മാറ്റണം...എന്ത് പേര് വേണമെന്ന് പുകഞ്ഞാലോചിച്ചു...തല മാത്രമല്ല എല്ലാം പുകഞ്ഞു...അവസാനം തീരുമാനമായി...പരിയാത് എന്ന കുടുംബ പേര് കൂടി ചേര്‍ത്താല്‍ ഒരു കിടിലന്‍പേരായി..." പരിയാത് സുധീശന്‍ "..ഭാവിയില്‍ ആരാധകര്‍ തന്നെ "പരിയാത്" മാഷ് എന്ന് വിളിക്കും...അത് മതി....
ഇനി പ്രശസ്തന്‍ ആകണം..അതിനു കുറച്ചു വിവാദങ്ങള്‍ ഉണ്ടാകണം..അതിനു മുന്‍പ് സ്വന്തമായി ഒരു പുസ്തകം ഉണ്ടാക്കണം..ഒരു കാര്യം ചെയ്യാം...ബൈബിള്‍ കഥ തന്റേതായ രീതിയില്‍ അവതരിപ്പികാം...കുറച്ചു മസാല ഒക്കെ ചേര്‍ത്ത് ആദിപാപം ഒക്കെ ഒന്ന് കൊഴുപ്പിക്കണം...പോകുന്ന പോക്കിന്നു പുരാണങ്ങളും അടിച്ചു മാറാം...ഒരു പുതിയ സംഗതി അങ്ങനെ ഉണ്ടാക്കാം...എങ്ങാനും ക്ലിക്ക് ആയാലോ...കുറച്ചു പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ കൊടുത്താല്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി അത് വില്‍ക്കാം...ഹോ...എന്റെ ഒരു ബുദ്ധിയെ...പരിയാത് സുധീശന്‍ ലങ്ങനെ സാംസ്കാരിക നായകന്‍ ആകാന്‍ തീരുമാനിച്ചു...
അങ്ങനെ സുധീശന്‍ തന്റെ പുസ്തക രചന തുടങ്ങി...അതിനു "ബിമാനം "(ബൈബിള്‍+രാമായണം) എന്ന് പേരും ഇട്ടു...അത്...കുയില്‍ ബുക്സ് എന്നൊരു പ്രസാധകരെ ഏല്‍പ്പിച്ചു..അവര്‍ അത് തങ്ങളുടെ അതിവിപുലമായ രീതികളില്‍ ജനങ്ങളുടെ ഇടയില്‍ അവതരിപ്പിച്ചു...അതിന്റെ ഇന്റര്‍നെറ്റ് പതിപ്പും ഇറങ്ങി...സംഭവം എന്ന മഹാന്‍...അവതരിച്ചു മൊത്തം വിവാദങ്ങള്‍ ആയിരുന്നു...ബൈബിളിലെ അബ്രഹാം പിതാവും ഭാരതത്തിലെ ഭീഷ്മ പിതാമഹനും തമ്മിലുള്ള ബന്ധമൊക്കെ അവതരിപ്പിച്ചു വിവാദ നായകനായി ..ഡാ വിഞ്ചി കോഡ് ഒക്കെ അതിന്റെ മുന്നില്‍ നിഷ്പ്രഭം ആയി...
അവസാനം പരിയാത് മാഷ് തന്റെ ആദ്യ വിവാദ പ്രസ്താവന ഇറക്കാന്‍ തീരുമാനിച്ചു...അതില്‍ ചിലത് ഇതാ.....
*അവതാര്‍ എന്ന ഇംഗ്ലീഷ് സിനിമ ഭയങ്കര വിജയം ആയെന്നു പറഞ്ഞു കേട്ട്..അതില്‍ 3D ആണത്രേ ...ഞാനായിരുന്നേല്‍ 6D പടം ഇറക്കിയേനെ
*യുവരാജിനെക്കാലും കൂടുതല്‍ 6 എനിക്കടിക്കാന്‍ പറ്റും...ഞാന്‍ പഴയ ഒരു ഹോക്കി കളിക്കാരന്‍ ആയിരുന്നു...
*മൈക്കല്‍ ജാക്ക്സണ്‍ ഒക്കെ പണ്ട് എന്റെ അടുത്ത് നൃത്തം പഠിക്കാന്‍ വന്നിട്ടുണ്ട്...
*നാസയിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് വിദഗ്ധ ഉപദേശങ്ങള്‍ കൊടുക്കുന്നത് ഞാനാണ്....
*ചന്ദ്രനില്‍ ആദ്യം പോയത് ആമ്സ്ട്രോന്ഗ് ആണെന്ന് എല്ലാരും പറയുന്നു...എന്നാല്‍ അത് വാസ്തവത്തില്‍ ഞാനാണ് ആദ്യം കാലു കുത്തിയത്...പക്ഷെ അപ്പോഴേക്കും എന്നെ അഭിനന്ദിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ചു..ഞാന്‍ കള്‍ അറ്റന്‍ഡ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ആ പഹയന്‍(ആമ്സ്ട്രോന്ഗ്) ഫോടോ ഒക്കെ എടുത്തവന്റെ പേരിലാക്കി...പാവം..കൊച്ചു പയ്യനല്ലേ എന്ന് കരുതി ഞാന്‍ വിട്ടു കൊടുത്തു...
ഇങ്ങനെ പോകുന്നു നമ്മുടെ പുതിയ സാംസ്കാരിക നായകന്‍റെ മഹദ് വചനങ്ങള്‍ ....ഇനിയെന്തെല്ലാം കേള്‍ക്കാനിരിക്കുന്നു മലയാളികള്‍ക്കായി...കാത്തിരുന്നു കേള്‍ക്കാം..അല്ലെ?

1 comments:
thats not fair.....