Author: രാകേഷ്
•8:27 AM

കഥകളും കഥാപാത്രങ്ങളും ദിനം തോറും മാറി കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് എന്ന് പറഞ്ഞാല്‍ ഒരു അതിശയോക്തി ആകില്ല.കണ്‍ മുന്‍പില്‍ എന്തെല്ലാം സംഭവിക്കുന്നു...അപകടങ്ങള്‍ ഉണ്ടായാല്‍ അതില്‍ പെട്ടവരെ സഹായിക്കുന്നതിനു പകരം മൊബൈലില്‍ പടങ്ങള്‍ എടുക്കുന്നവര്‍ ,പ്രശസ്തരുടെ ജീവിതത്തിലേക്ക് ക്യാമറ കണ്ണുകള്‍ തിരിച്ചു വച്ച് വായനക്കാരെയും കാഴ്ച്ചക്കാരെയും കൂട്ടുന്ന മാധ്യമങ്ങള്‍ ...എല്ലാം കലികാലം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ വിഘടന വാദവും ഭീകരാക്രമണ ഭീഷണിയുമായി ഒരു കൂട്ടം ആളുകള്‍ ..ജീവിക്കാനുള്ള എല്ലാ സാഹചര്യവും നഷ്ടപെട്ട വന്യമൃഗങ്ങളുടെ അവസ്ഥയാണ് നമുക്കിന്നു..

പ്രതികരണശേഷി നഷ്ടപ്പെട്ടവര്‍ ആണ് ഇന്ന് പൊതുസമൂഹം എന്ന് എല്ലാവരും വിലപിക്കുന്നു...പക്ഷെ ഇതിലൊക്കെ എന്തെങ്ങിലും കാര്യങ്ങള്‍ ഉണ്ടോ??ഇല്ല എന്ന് തന്നെ ആണ് എന്റെ മറുപടി...ലോകം അതിന്റെ വഴിക്ക് പോകുന്നു നമുക്ക് നമ്മുടെ വഴിക്കും പോകാം..അല്ലെ???നമുക്കും ജീവിക്കണ്ടേ??എന്തായാലും എങ്ങനെ ഒക്കെ ജീവിക്കണം എന്ന് പറഞ്ഞു തരുന്ന ധാരാളം ബ്ലോഗുകള്‍ നമുക്കുണ്ട്..അതിന്റെ ഇടയ്ക്കു ഒന്നും കൂടി എന്തിനാ അല്ലെ??പുരാണങ്ങളിലെ പല രഹസ്യങ്ങളും തുരന്നെഴുതുന്നവരും എല്ലാം കൂടി ആകെമൊത്തം ഒരു ബഹളം...അപ്പോള്‍ എന്തിനാണ് ഈ ബഹളങ്ങള്‍ക്കിടയില്‍ എന്റെ ഒരു ബ്ലോഗ്‌ എന്ന് ...ചുമ്മാതെ ഇരിക്കട്ട് എന്റെ വക ഒന്നും...എന്നും കാണുന്നതിലും കേള്‍ക്കുന്നതിലും എന്നെ ആകര്‍ഷിച്ച ചില സംഭവങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നു...ചുമ്മാ ഒരു രസത്തിനു ...രസം ...അതല്ലേ ഇപ്പോള്‍ എല്ലാം???

|
This entry was posted on 8:27 AM and is filed under . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

1 comments:

On May 13, 2010 at 12:22 AM , $hivaram said...

കൊള്ളാം അതല്ലേ എല്ലാം ഹഹഹ്ഹ