Author: രാകേഷ്
•6:48 AM
ഇരുള്പ്പരക്കുമെന്‍ മനസ്സിലേക്ക്സ്വാന്തനംയി നീയണയുമോ???
...കാത്തിരിപ്പിന്‍ മുഷിഞ്ഞ ചിന്തകള്‍...
കഴുകിയെറിഞ്ഞു നിന്നോര്‍മകള്‍...
കണ്ണാടി കൂട് പോലെന്‍ ചിത്തം...

തകരുമ്പോഴും...കാത്തിരുന്നു നിന്നെ ഞാന്‍..
ഒരായുഷ്ക്കാലം മുഴുവന്‍...
സ്വാന്തനമായി നീ വരാഞ്ഞതെന്തേ...
ഒരു കുളിര്‍ മഴ പോലെ..

നീണ്ടു പോകുന്നേന്‍ കാത്തിരിപ്പ്‌...
അറിയുന്നില്ലേ..നീ എന്‍ മനം???
എനിക്ക് തിരയണം..ആത്മാവേന്നതുണ്ടോ??
അതോ അതൊരു മിഥ്യയോ??

കാത്തിരിക്കുവാന്‍ വയ്യിനിയും...
കാത്തിരിക്കും നാമോരുവരും..
നിന്‍ വരവിനായി...
ഒരു സുഖമുള്ള നിദ്രയിലേക്ക്..
കൂട്ടിക്കൊണ്ടു പോകുവാന്‍...

നിനക്കെന്തേ കറുപ്പ് നിറം???
നീയല്ലേ ജീവിതം വേരുതവരുടെ പ്രത്യാശ...
കാകുന്നു നാമോരുവരും ഇവനായി..
മരണം..എന്നെതുമെന്‍ ചാരെ...
Author: രാകേഷ്
•9:55 PM









എന്തൊക്കെ ബഹളം ആയിരുന്നു...




ധോനിയുടെ സ്ട്രാട്ടെര്‍ജി
യുവരാജിന്റെ സ്ടാമിന...
രയ്നയുടെ ഹോപ്‌
ഗംബീരിന്റെ സ്കൂപ്പ്
വിജയുടെ ടെക്നിക് ഹര്‍ബജന്റെ തലേക്കെട്ട്....
പത്താന്റെ വെടിക്കെട്ട്‌...
സഹീറിന്റെ യോര്‍ക്കര്‍
നെഹ്രയുടെ നിക്കെര്‍...
ജടെജയുടെ സ്പിന്‍...
തീര്നല്ലോ കൂത്ത്‌...
കാരണം...എല്ലാം ശ്രീശാന്തിന്റെ പ്രാക്ക്....




എന്നൊക്കെ കരുതി സമാധാനിച്ചിരുന്ന ക്രിക്കെറ്റ് പ്രേമികളെ ഞെട്ടിപ്പിച്ചു കൊണ്ട് ധോണി തന്നെ പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു...ഐ.പി.എല്‍ പാര്‍ടികള്‍ ആണത്രേ തോല്‍വിക്ക് കാരണം... എന്റമ്മോ...അന്നൊന്നും ഇല്ലായിരുന്നോ ഈ വിചാരം...അടിച്ചു പൂസായി...ചരക്കുകളുടെ ഇടയ്ക്കു ടാന്‍സ് ചെയ്തപ്പോള്‍ ഒന്നും ഇതൊക്കെ ഓര്‍ത്തില്ല അത്രേ...




അതിനു പുറകെ ഇതാ ഗാരി കിര്സ്റെന്റെ കണ്ടുപിടുത്തം...ടീമില്‍ ആരും ഫിറ്റ്‌ അല്ല അത്രേ...യുവരാജും രോഹിതുമൊക്കെ ഒരു തരത്തിലും കളിയ്ക്കാന്‍ യോഗ്യത ഇല്ലതവരാനത്രേ...

ഇതൊക്കെ നേരത്തെ നമ്മളെ അറിയിചിരുന്ണേല്‍...രാത്രി വൈകി ഒക്കെ കളി കണ്ടു ഉറക്കം നശിപ്പിക്കന്നമായിരുന്നോ ???അതോ ഇതൊക്കെ കളി കഴിഞ്ഞപ്പോഴാണോ ഇവര്‍ ഓര്‍ത്തത്‌??എന്തായാലും നമ്മുടെ ഒരു കഷ്ടമേ....ഐപി.എല്‍ ഇല എന്തൊക്കെയായിരുന്നു...പറന്നു വീണു ക്യാച് എടുക്കുന്നു...ഗ്രൌണ്ടിന്റെ പുറത്തേക്കു ബോള്‍ അടിച്ചു തെറിപ്പിക്കുന്നു..നമ്മളൊക്കെ ഹരം കൊള്ളുന്നു...പണി എടുത്തില്ലേല്‍ അവിടെ കഞ്ഞി കിട്ടില്ലായിരിക്കും...ഇവിടെ നാടിനു വേണ്ടി കളിക്കുമ്പോള്‍ എന്തും ആകാമല്ലോ...ഒരു പരിശീലകന്‍ പോലും ഇല്ലാതെ...രണ്ടാം കിട ടീമും ആയി പോയി പണ്ട് കപ്പു വാങ്ങി വന്ന ഒരു ടീമാണ് ഇന്ത്യ...അന്നത്തെ ആ രണ്ടാം കിടക്കാരോക്കെ "താരങ്ങള്‍" ആയപ്പോള്‍ അവര്‍ കളി മറന്നു...ഇപ്പോള്‍ അറിയുന്നതി "മണി"കിലുക്കം മാത്രം...ഇനി അടുത്ത വര്ഷം 50-50 ലോകക്കപ്പ് വരുന്നുണ്ട്...അതിനു തൊട്ടു മുന്‍പാണ് ഐ.പി.എല്‍...അന്നും ഈ ന്യായം തന്നെ പറയുമോ നിങ്ങള്‍ ഈ പാവം മണ്ടന്മാരായിക്കൊണ്ടിരിക്കുന്ന ജനക്കോടികളോട്??എല്ലാ ടീമിലുള്ള താരങ്ങളും ഈ പാര്ട്ടിക്കൊക്കെ പങ്കെടുതിട്ടുന്ടെന്നു പല ഫോട്ടോകളും കണ്ടാല്‍ മനസ്സിലാകുന്ന കാര്യമേ ഉള്ളു...പക്ഷെ അവരൊക്കെ കളി ജയിച്ചു..ചിലപ്പോള്‍ നമ്മുടെ പയ്യന്മാര്‍ക്ക് കണ്ട്രോള്‍ തീരെ ഇല്ലായിരിക്കും....പെമ്പിള്ളെരുടെ അടുത്ത് പോകുമ്പോള്‍ എല്ലാ കണ്ട്രോളും പോകുമായിരിക്കും..അതായിരിക്കും കാരണം..ഹര്‍ബജന്‍ ഒക്കെ ആദ്യത്തെ കളികളില്‍ ഈ പാര്‍ടിക്ക് പോയതിനെ കുറിച്ചൊന്നും ഓര്തില്ലെന്നാ തോന്നുന്നേ...അതൊക്കെ ഓര്‍ത്തത്‌ ശ്രി ലങ്കയുമായുള്ള കളിയില്‍ ആണെന്ന് തോന്നും..."മോശമായ പണി ചെയ്യുന്നവന്‍ പനിയായുധങ്ങളെ കുറ്റം പറയും" എന്നത് എത്ര ശരി ആണല്ലേ???

ഇതിനുള്ള ഉത്തരം കാലം നല്‍ക്കും...അത് വരെ കാത്തിരിക്കാം..അല്ലെ സുഹൃത്തേ???

Author: രാകേഷ്
•7:05 AM


വിശ്വാസം...അതല്ലേ എല്ലാം...അതിന്റെ പിന്നബുറങ്ങളിലൂടെ.....

നമുക്കെല്ലാം കാണാന്‍ സാധിച്ചത് ഇത്ര മാത്രം..കത്തെഴുതി വച്ചിട്ട് പോകുന്ന മകള്‍...അമ്മ അത് കാണുന്നു...എന്നിട്ട് കരയുന്നു..അപ്പോള്‍ അച്ഛന്‍ വരുന്നു..ആ കത്ത് വായിക്കുന്നു..അപ്പോള്‍ ടയലോഗ് കേള്‍ക്കാം..ഫ്ലാഷ് ബാക്കും കാണിക്കുന്നുണ്ട്..അച്ഛന്‍ മകളെ എടുത്തു പോക്കുന്നതൊക്കെ.."അമ്മു,എന്റെ ജീവനല്ലേ മോളെ നീ..നീ ഇത്രയും വലിയ കുട്ടിയായത് അച്ഛനരിഞ്ഞില്ലാ...ഇന്ന് നീ തകര്‍ത്തത് എന്റെ ഹൃദയം മാത്രമല്ല മോളെ...വിശ്വാസവുമാണ്..."...അതെ സമയം തന്നെ അമ്മു ബസ്സില്‍ ഇരുന്നു ഒരമ്മ ഒരു കുട്ടിയെ കളിപ്പിക്കുന്നത് കാണുന്നു...അമ്മുവിന്‍ടെ മനസ്സ് മാറുന്നു..അമ്മു കണ്ണീരൊഴുക്കി കൊണ്ട് തിരിച്ചു വരുന്നു ...ചുരുട്ടി പിടിച്ച കയ്യുമായി അച്ഛന്‍..ഒരടി വീഴുമെന്നു പ്രതീക്ഷിച്ച നമ്മളെയൊക്കെ ഇളിഭ്യരാക്കി കൊണ്ട് അമ്മു അച്ഛനെ ഓടി പോയി കെട്ടി പിടിക്കുന്നു...അച്ഛന്‍ മകളെ തല്ലുന്നില്ല..ഒരു പാവം പയ്യന്‍ വാച്ചില്‍ സമയം നോക്കിയിട്ട് നിരാശനായി നടന്നു പോകുന്നത് കാണിക്കുന്നു..അപ്പോള്‍ വീണ്ടും ടയലോഗ് "വിശ്വാസം..അതല്ലേ എല്ലാം"...അതെ വിശ്വാസം അതാണ്‌ എല്ലാം....


അമ്മു ആ പയ്യനെ ശെരിക്കും പറ്റിക്കുകയല്ലേ ചെയ്തത്...അവന്റെ കൂടെ എത്ര പടത്തിനു പോയി കാണും..എത്രയോ പ്രാവശ്യം ഇരുട്ടിന്റെ മറവില്‍ എന്തൊക്കെ സംഭവിച്ചു കാണും..കോളേജില്‍ നിന്നും പിക്നിക് ഒക്കെ പോയപ്പോള്‍ എത്ര പ്രാവശ്യം അവര്‍ ഒരു പുതപ്പു പങ്കിട്ടുണ്ടാകും(തെറ്റിദ്ധരിക്കേണ്ട...ബസ്സില്‍ വച്ച്)..അവന്‍ അമ്മുവിനെ ശല്യപ്പെടുത്തിയ എത്ര ആണുങ്ങളുമായി ഉടക്കിയിട്ടുണ്ടാകും...എത്ര പ്രാവശ്യം അവള്‍ക്കു വേണ്ടി റീ-ചാര്‍ജു ചെയ്തിട്ടുണ്ടാകും...എത്ര ഐസ് ക്രീം വാങ്ങി കൊടുത്തിട്ടുണ്ടാകും..അല്ലെ???അവനു ഇതില്‍ കിട്ടിയത് എന്ത്??അവന്‍ വീട്ടുകാരെ പോലും ഓര്‍ക്കാതെ അവള്‍ടെ കൂടെ പോകാന്‍ വേണ്ടി തീരുമാനിച്ചു..അവനുമില്ലേ കുടുംബം???ആഹ!!അതൊക്കെ പോകട്ടു...


ഇനിയല്ലേ വരുന്നത്...അമ്മുവിനെ അവളുടെ അപ്പന്‍ ഏതെങ്കിലും ഒരു എന്ജിനീയരെ കൊണ്ടോ ഡോക്ടറെ കൊണ്ടോ കെട്ടിക്കുന്നു...അവന്‍ ചിലപ്പോള്‍ പാവം ആകാം....അവനെ അമ്മു വീണ്ടും പറ്റിക്കുകയല്ലേ...ഒന്നോര്‍ത്തു നോക്കിക്കേ...അമ്മുവിനെ ആദ്യം സ്നേഹിച്ച പയ്യന്‍ അമ്മു ഒരമ്മയായ ദിവസം വന്നു പറയുന്നു..."കുഞ്ഞു എന്നെ പോലാണല്ലോ ഇരിക്കുന്നത്" എന്ന്...അപ്പോള്‍ അമ്മുവിന്‍റെ ഭര്‍ത്താവിന്റെ അവസ്ഥയോ???


അതെ...ഇവിടെ ആണുങ്ങളെ എല്ലാവരും ചതിക്കുകയാണ്...ഇതൊന്നും ചോതിക്കാനും പറയാനും ആരുമില്ലേ ഇവിടെ...???മറ്റുള്ളവന്റെ എച്ചിലും തിന്നു അമ്മുവിന്‍റെ ഭര്‍ത്താവും....


(ചതിക്കപ്പെട്ട എന്റെ എല്ലാ സുഹൃത്തുക്കള്‍ക്ക് വേണ്ടി......)

Author: രാകേഷ്
•5:48 AM
നല്ലൊരു ആക്ഷന്‍ സിനിമ കാണണമെന്ന് കരുതിയിരുന്നപ്പോഴാണ് തിയെട്ടറിലൂടെ അല്ലെങ്കിലും താരങ്ങള്‍ എല്ലാം അഭിനയിച്ച 20-20 യുടെ രണ്ടാം ഭാഗം പോലെ തിലകന്‍-അമ്മ-അഴീക്കോട് വിവാദവും മാക്ട-ഫെഫ്ക വിവാദവും എല്ലാം അവതരിപ്പിചു "സിനിമകള്‍"വന്നത് .ആ സിനിമകള്‍ എല്ലാം പെട്ടിയിലേക്ക് തിരിച്ചു കയറുന്ന സമയം ആയപ്പോള്‍ അടുത്ത സിനിമയുടെ പൂജ ഇന്നലെ നടന്നു.അറിഞ്ഞില്ലേ?ഇന്ന് പത്രങ്ങളുടെ എല്ലാം മുന്‍് പേജില്‍ തന്നെ ഉണ്ടായിരുന്നു.കഥ ഇതാണ്..
ഒരു മെയ്‌ മാസത്തിലെ തിന്ഗല്‍്..കുട്ടിക്കാനത്തെ ഒരു ഗ്രാമം ..അവിടെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു.പ്രശസ്ത നടനായ ശ്രീനിവാസന്‍ നായകനായി പ്രേമ് ലാലിന്റെ സംവിധാനത്തില്‍
അഭിനയിക്കുന്ന "ആത്മകഥയുടെ" ലൊക്കേഷന്‍.അവിടെ ഒരു കാറില്‍ സ്ഫോടനം നടക്കുന്നു.രാത്രിയില്‍ ഇടി വെട്ടിയതാനെന്നെ കരുതിയുള്ളു എന്ന് അണിയറപ്രവര്‍ത്തകര്‍.കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാക്ട അംഗങ്ങളെയും കൂടി പങ്കെടുപ്പിക്കണമെന്നു പറഞ്ഞു ഫെഫ്ക അംഗങ്ങളായ ഈ ചിത്രത്തിന്റെ പ്രവര്‍ത്തകരെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചിരുന്നു അത്രേ.അത് കൊണ്ട് ഫെഫ്കയുടെ സംശയം മാക്ടയെ ആണ്..അവര്‍ ഫെഫ്കയ്ക്കും നിര്‍മാതാക്കളുടെ അസോസിയേഷനും പരാതി നല്‍ക്കി...സോറി ...കഥയുടെ ഇത്രയും ഭാഗങ്ങളെ പുറത്തു വന്നിട്ടുള്ളു...ബാക്കി വിവരങ്ങള്‍ വരും ദിവസങ്ങളില്‍ എല്ലാ പത്രങ്ങളിലും വായിക്കാം..രോമാഞ്ചം കൊള്ളാം എന്നൊക്കെ പ്രതീക്ഷിക്കുന്നു..സുരേഷ് ഗോപി തോക്കെടുക്കുന്നത് കുറച്ചു ദിവസത്തേക്ക് നിര്‍ത്തി(പാവം 50 വയസ്സായില്ലേ) ജനപ്രീയ നായകന്‍ തറ തമാശകളുമായി എല്ലാരുടെയും ക്ഷമ പരിശോധിക്കുന്നു.ഒരു മലയാളആക്ഷന്‍ പടം കാണാനുള്ള അവസരം നമുക്കെല്ലാം നഷ്ടപ്പെട്ട് പോയത് പോലെ.
എന്നാലെന്താ..പ്രതീക്ഷകളോടെ സംവിധായകരും താരങ്ങളും എല്ലാം തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് സാങ്കേതിക തികവോടെ ആക്ഷന്‍ പടങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നു...നമുക്കിനിയും പ്രതീക്ഷിക്കാം നല്ല മസാല ചിത്രങ്ങള്‍..പ്രതീക്ഷയോടെ.....
Author: രാകേഷ്
•9:54 PM
അങ്ങനെ നമ്മുടെ സുധീഷന് രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ ഒരാഗ്രഹം...ഒരു സാംസ്കാരിക നായകന്‍ ആകണമെന്ന്..ഇപ്പോള്‍ പ്രശസ്തന്‍ ആകാന്‍ ഇതേ ഒരു വഴി ഉള്ളു...ദിവസവും എന്ത് മാത്രം വാര്‍ത്തകള്‍ ആണ് പത്രത്തിലൊക്കെ വരുന്നത് സാംസ്കാരിക നായകന്മാരുടെതായി..അവരൊക്കെ വലിയ വലിയ പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ടെന്ന് പലരും പറഞ്ഞു..കഞ്ഞികുഴിക്കാരന്‍ ഗോപാലന്‍ ഒക്കെ ഇവരുടെ ഒക്കെ പുസ്തകങ്ങള്‍ വായിക്കുമെന്ന് പറഞ്ഞു വീമ്ബടിച്ചു നടക്കുനുണ്ട്..നമുക്കല്ലേ അറിയൂ..അവനൊക്കെ കൊച്ചു പുസ്തകങ്ങള്‍ അല്ലാതെ മറ്റൊന്നും വായിക്കില്ലെന്നു...... ഓ...കഴിഞ്ഞ ദിവസം നമ്മുടെ മാഷ്‌ ടി.വി.യില്‍ എന്തൊക്കെ ആയിരുന്നു...സൂപ്പര്‍ സ്ടാറുകള്‍്ക്കു നേരെ ഉള്ള ഗര്‍ജനം....ഹോ! കോരി തരിച്ചു പോയി..അവന്മാരൊക്കെ വിഗ്ഗ് വച്ചൊക്കെ ആണ് അഭിനയിക്കുന്നതെന്നുള്ള കാര്യങ്ങള്‍ നമ്മുടെ മാഷ്‌ എന്ത് കിടിലന്‍ ആയിട്ടാണ് ജനസമൂഹത്തില്‍ പറഞ്ഞത്...പുള്ളിക്കാരന് വേണ്ടി ഒരു ഫാന്‍സ്‌ അസോസിയേഷന്‍ തുടങ്ങിയാലോ എന്നാലോചിച്ചത..പക്ഷെ അപ്പോഴാ ഓര്‍ത്തത്‌...മാഷിനു അതൊന്നും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആണെന്ന്...അദ്ധേഹം അതിനൊക്കെ എതിരാനല്ലോ...ഫാന്‍സുകളെ എല്ലാം കൂട്ടത്തോടെ കത്തിക്കണം എന്ന് പറഞ്ഞല്ലേ നടക്കുന്നത്..
പക്ഷെ അധ്ധേഹത്തെ പോലെ ആകണം...അതിനെന്തു ചെയ്യണം എന്ന് സുധീശന്‍ തല പുകഞ്ഞാലോചിച്ചു...യുറേക്ക!!അന്ന് ഇതും പറഞ്ഞു കൊണ്ട് നഗ്നനായി വഴിയില്‍ കൂടി ഓടിയ മഹാന് പോലുമില്ലാത്ത സന്തോഷം സുധീഷന് ഉണ്ടായി...പുന്നെല്ലു കണ്ട എലിയെ പോലെ ഒരു ആക്രാന്ത ചിരി ആ മുഖത്ത് പ്രകടമായി...ആദ്യം ഈ പേരൊന്നു മാറ്റണം...എന്ത് പേര് വേണമെന്ന് പുകഞ്ഞാലോചിച്ചു...തല മാത്രമല്ല എല്ലാം പുകഞ്ഞു...അവസാനം തീരുമാനമായി...പരിയാത് എന്ന കുടുംബ പേര് കൂടി ചേര്‍ത്താല്‍ ഒരു കിടിലന്‍പേരായി..." പരിയാത് സുധീശന്‍ "..ഭാവിയില്‍ ആരാധകര്‍ തന്നെ "പരിയാത്" മാഷ്‌ എന്ന് വിളിക്കും...അത് മതി....
ഇനി പ്രശസ്തന്‍ ആകണം..അതിനു കുറച്ചു വിവാദങ്ങള്‍ ഉണ്ടാകണം..അതിനു മുന്‍പ് സ്വന്തമായി ഒരു പുസ്തകം ഉണ്ടാക്കണം..ഒരു കാര്യം ചെയ്യാം...ബൈബിള്‍ കഥ തന്റേതായ രീതിയില്‍ അവതരിപ്പികാം...കുറച്ചു മസാല ഒക്കെ ചേര്‍ത്ത് ആദിപാപം ഒക്കെ ഒന്ന് കൊഴുപ്പിക്കണം...പോകുന്ന പോക്കിന്നു പുരാണങ്ങളും അടിച്ചു മാറാം...ഒരു പുതിയ സംഗതി അങ്ങനെ ഉണ്ടാക്കാം...എങ്ങാനും ക്ലിക്ക് ആയാലോ...കുറച്ചു പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ കൊടുത്താല്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി അത് വില്‍ക്കാം...ഹോ...എന്റെ ഒരു ബുദ്ധിയെ...പരിയാത് സുധീശന്‍ ലങ്ങനെ സാംസ്കാരിക നായകന്‍ ആകാന്‍ തീരുമാനിച്ചു...
അങ്ങനെ സുധീശന്‍ തന്റെ പുസ്തക രചന തുടങ്ങി...അതിനു "ബിമാനം "(ബൈബിള്‍+രാമായണം) എന്ന് പേരും ഇട്ടു...അത്...കുയില്‍ ബുക്സ് എന്നൊരു പ്രസാധകരെ ഏല്‍പ്പിച്ചു..അവര്‍ അത് തങ്ങളുടെ അതിവിപുലമായ രീതികളില്‍ ജനങ്ങളുടെ ഇടയില്‍ അവതരിപ്പിച്ചു...അതിന്റെ ഇന്റര്‍നെറ്റ്‌ പതിപ്പും ഇറങ്ങി...സംഭവം എന്ന മഹാന്‍...അവതരിച്ചു മൊത്തം വിവാദങ്ങള്‍ ആയിരുന്നു...ബൈബിളിലെ അബ്രഹാം പിതാവും ഭാരതത്തിലെ ഭീഷ്മ പിതാമഹനും തമ്മിലുള്ള ബന്ധമൊക്കെ അവതരിപ്പിച്ചു വിവാദ നായകനായി ..ഡാ വിഞ്ചി കോഡ് ഒക്കെ അതിന്റെ മുന്നില്‍ നിഷ്പ്രഭം ആയി...




അവസാനം പരിയാത് മാഷ്‌ തന്റെ ആദ്യ വിവാദ പ്രസ്താവന ഇറക്കാന്‍ തീരുമാനിച്ചു...അതില്‍ ചിലത് ഇതാ.....



*അവതാര്‍ എന്ന ഇംഗ്ലീഷ് സിനിമ ഭയങ്കര വിജയം ആയെന്നു പറഞ്ഞു കേട്ട്..അതില്‍ 3D ആണത്രേ ...ഞാനായിരുന്നേല്‍ 6D പടം ഇറക്കിയേനെ

*യുവരാജിനെക്കാലും കൂടുതല്‍ 6 എനിക്കടിക്കാന്‍ പറ്റും...ഞാന്‍ പഴയ ഒരു ഹോക്കി കളിക്കാരന്‍ ആയിരുന്നു...

*മൈക്കല്‍ ജാക്ക്സണ്‍ ഒക്കെ പണ്ട് എന്റെ അടുത്ത് നൃത്തം പഠിക്കാന്‍ വന്നിട്ടുണ്ട്...

*നാസയിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് വിദഗ്ധ ഉപദേശങ്ങള്‍ കൊടുക്കുന്നത് ഞാനാണ്....

*ചന്ദ്രനില്‍ ആദ്യം പോയത് ആമ്സ്ട്രോന്ഗ് ആണെന്ന് എല്ലാരും പറയുന്നു...എന്നാല്‍ അത് വാസ്തവത്തില്‍ ഞാനാണ് ആദ്യം കാലു കുത്തിയത്...പക്ഷെ അപ്പോഴേക്കും എന്നെ അഭിനന്ദിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഫോണില്‍ വിളിച്ചു..ഞാന്‍ കള്‍ അറ്റന്‍ഡ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ആ പഹയന്‍(ആമ്സ്ട്രോന്ഗ്) ഫോടോ ഒക്കെ എടുത്തവന്റെ പേരിലാക്കി...പാവം..കൊച്ചു പയ്യനല്ലേ എന്ന് കരുതി ഞാന്‍ വിട്ടു കൊടുത്തു...



ഇങ്ങനെ പോകുന്നു നമ്മുടെ പുതിയ സാംസ്കാരിക നായകന്‍റെ മഹദ് വചനങ്ങള്‍ ....ഇനിയെന്തെല്ലാം കേള്‍ക്കാനിരിക്കുന്നു മലയാളികള്‍ക്കായി...കാത്തിരുന്നു കേള്‍ക്കാം..അല്ലെ?
Author: രാകേഷ്
•7:19 PM
പാര്‍ട്ടിയും മതങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പുരാതന കാലം മുതലുല്ലതാണോ എന്ന് സംശയിക്കും നമ്മള്‍ പലപ്പോഴും പത്രങ്ങള്‍ വായിക്കുമ്പോള്‍...പാര്‍ട്ടിക്ക് പള്ളിയും പട്ടക്കാരും ഒന്നും വേണ്ട എന്ന് തോന്നും പല സഖാക്കളുടെ (വിവര) കേടുകള്‍ കേള്‍ക്കുമ്പോള്‍..പാര്‍ട്ടി അനുഭാവികള്‍ (സഖാക്കള്‍) ആരാധാലയങ്ങള്‍ഒന്നും പോകരുടത്രേ..എന്റെ കാരാട്ട് സഖാവേ..ഇത് ഇന്ത്യയയാണു...പോളണ്ട് അല്ലാ..പലപ്പോഴും ഇതൊരു ജനാധിപത്യ രാജ്യം ആണെന്ന് സഖാക്കളും പാര്‍ട്ടി പത്രവും മറന്നു പോകാറുണ്ടെന്ന് തോന്നും അവരുടെ വാച്ചകകസര്തുക്കള്‍ കേള്‍ക്കുമ്പോള്‍...രഹസ്യ മാധ്യമ സിന്ടിക്കേട്ടിലുല്ല പത്രങ്ങളില്‍ അതൊക്കെ എഴുതി വരുമ്പോള്‍ കിട്ടുന്ന പ്രശസ്തി ആയിരിക്കാം അവരെ കൊണ്ടിതെല്ലാം പറയിപ്പിക്കുന്നത്....
വോട്ടിനു വേണ്ടി ആരുടെ വേണമെങ്കിലും പിന്നാലെ പോകുന്ന പാര്‍ടിക്ക് എന്ത് പറ്റി???കോടതി വിധികളെ ബഹുമാനിക്കുന്നില്ല എന്നത് പോട്ട്‌ (സോറി ..ഈ അടുതൊന്നു ബഹുമാനിച്ചു...ലാത്...ആ..അത് തന്നെ..ലാവലിന്‍)..അനുകൂലമായ വിധികള്‍ വരുമ്പോള്‍ മാത്രംഇവരൊക്കെ കോടതിയെ ബഹുമാനിക്കുകയുല്ലോ??എത്ര വലിയ പാര്‍ടി ആണേലും നമ്മുടെ നാട്ടില്‍ എല്ലാ പൌരന്മാര്‍ക്കും അവരുടെതായ മതം പിന്തുടരാനുള്ള അവകാശം ഭരണഘടനാ നല്‍കുന്നുണ്ടല്ലോ.....പിന്നെ പാര്‍ട്ടി ആദര്‍ശങ്ങള്‍..ആഹ...ബക്കെറ്റ് പിരിവു മാത്രമേ പാര്‍ട്ടി അനുവധിക്കുകയുല്ലോ???
ഈ പറയുന്ന മതങ്ങള്‍ എന്ന് പറഞ്ഞാല്‍ സഖാവേ ശരിക്കും എന്താണ്...ആ മതങ്ങളില്‍ ഉള്ളവര്‍ എന്തൊക്കെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ ഉയര്തിപ്പിടിക്കണം പറഞ്ഞു തരുന്നത്..അത് തന്നെ അല്ലെ സഖാക്കളെ...നിങ്ങള്‍ പാര്‍ട്ടി അനുഭാവികള്‍ക്കും പറഞ്ഞു കൊടുക്കുന്നത്...????ഈ രണ്ടിലും ഉള്ളവര്‍ ചിലപ്പോള്‍ അമിതാവേശത്തില്‍ പലതും ചെയ്തു പോകുന്നു(ഹേ...ഒന്നുമില്ലന്നെ..വല്ലപ്പോഴും കുറച്ചു ബോംബേറും..കൊലപാതകങ്ങളും ഒക്കെ..തൃശൂര്‍ പൂരം വര്‍ഷത്തില്‍ ഒരിക്കലാനെലും ഈ വെടിക്കെട്ട്‌ പലപ്പോഴും നടത്തിയാലല്ലേ ഒരന്തസുല്ല്..അല്ലെ സഖാവേ)..പാര്‍ട്ടിയും മതങ്ങളും ഒരു പോലെ തന്നെ ആണ് സഖാവേ...രണ്ടിനും മനുഷ്യനെ നശിപ്പികാനും രക്ഷികാനും കഴിവുണ്ട്...
നമ്മള്‍ ദിവസവും കേള്‍ക്കുന്നതല്ലേ പള്ളീലച്ചന്മാരുടെയും..കള്ളസന്യാസിമാരുടെയുമൊക്കെ ലീലാവിലാസങ്ങള്‍....ഇപ്പോള്‍...പാര്‍ട്ടി നേതാക്കളുടെയും..എന്റമ്മോ...ഇനി എന്തൊക്കെയാണോ കേള്‍ക്കാന്‍ ഇരിക്കുന്നത്...കണ്ടറിയാം ....പാവം നമ്മള്‍....അല്ലെ???
Author: രാകേഷ്
•5:21 AM

ഹോ !! എന്തൊക്കെയായിരുന്നു കഴിഞ്ഞ ഐ.പി.എല്‍ ഇന്റെ സമയത്ത്???"ഫേക് ഐ.പി.എല്‍ പ്ലെയര്‍ "എന്നാ പേരില്‍ ഒരു മഹാന്‍ ജന്മം എടുക്കുന്നു....ക്രിക്കറ്റിനെ നന്നാക്കിയേ അടങ്ങു എന്നാ ഭാവം..എന്തൊക്കെയായിരുന്നു അന്ന്??പത്രങ്ങളും ടി.വി ചാനലുകളും എല്ലാം ടിയാനെ കണ്ടെതിയേ തീരു എന്നാ നിലയില്‍ അവരുടെ വക കുത്തിത്തിരിപ്പുകള്‍്...കൊല്‍ക്കട്ട നയിറ്റ് റൈടേര്‍സ് എന്ന ഷാരൂഖ്‌ ഖാന്റെ പാവം ടീമില്‍ ഉള്ള തൊഴ്ത്തില്കുതെല്ലാം ബ്ലോഗിലൂടെ വരുക എന്ന് വച്ചാല്‍ എങ്ങനെയാ??എല്ലാരും പണി പതിനെട്ടും നോക്കി...പക്ഷെ എന്ത് ഉപയോഗം ??ആകാശ് ചോപ്രയെ പോലുള്ള ചിലര്‍ക്ക് തൊഴില് പോയതും മിച്ചം ............
കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു അണ്ണന്റെ പുസ്തകം "the game changers" എന്നാ പേരില്‍...അണ്ണന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാണെന്ന് ചോദിചാല്.... ഇപ്പോള്‍ അങ്ങേരു പുതിയ തരംഗം ആയ ട്വിട്ടെരിലാണ്....ഈ വര്‍ഷത്തെ ഐ.പി.എലില്‍ അങ്ങേരുടെ ബ്ലോഗിലുല്ലതിനെക്കാലും വിവാദങ്ങള്‍ ഉള്ളത് കൊണ്ടു ടിയാന്‍ എഴുതി നിര്‍ത്തി എന്ന് തോന്നുന്നു...March 15 നായിരുന്നു അങ്ങേരുടെ അവസാനത്തെ പോസ്റ്റിങ്ങ്‌ .....ഹൂ!അസൂയ തോന്നുകയ...എന്തെങ്ങിലും വിവാദങ്ങള്‍ എനിക്കും കിട്ടിയിരുന്നേല്‍ എന്ന്...നാല് ചക്രം ഉണ്ടാകാമായിരുന്നു...വെറുതെയല്ല ഓരോ ദിവസവും ഓരോ വിവാദം ഉണ്ടാകുന്നത്...അതെ...വിവാദങ്ങള്‍ ഉണ്ടാവുകയല്ല...ഉണ്ടാക്കപെടുകയാണ്...ആര്‍ക്കൊക്കെയോ വേണ്ടി ..അത് വായിക്കുവാന്‍ നമ്മളെ പോലുള്ള ചിലരും.....:-)